പരമഗുണദയാബ്ധേ ശ്രീ ഞെരൂരപ്പ നിത്യം
കരുണയരുളുവാനായ് കൂപ്പിടുന്നേന്‍ മുരാരേ
ചരണയുഗളമാണെന്‍ രക്ഷ മറ്റൊന്നുമില്ലാ
തരണമിവനു വേഗാല്‍ തേവരേ മോക്ഷമാർഗ്ഗം
വിനകളൊഴിയുവാനായ് തേങ്ങയൊട്ടേറെയേകാം
മനസി കരുതിടേണം സന്തതം വിഘ്നഹാരീ
വിനയമൊടുതൊഴുന്നേൻ ദോഷമെല്ലാമകറ്റി-
ക്കനിയണമിനിയെന്നും ശ്രീഗണേശാ നമസ്തെ
ഹരിഹരസുതനാകും ധർമ്മ ശാസ്താവിനും ഞാ-
നിരുകരമതു കൂപ്പാം പാപമെല്ലാമൊഴിയ്ക്കാൻ
അരുമൊയൊടു ശിരസ്സിൽ കൈകൾ വെച്ചെന്നുമെന്നും
ശരണവുമതിമോദാല്‍ ബുദ്ധിയും നല്കിടേണം
അഗതികളെ നിതാന്തം സ്നേഹവായ്പാല്‍ കനിഞ്ഞും
ഭഗവതിവിലസുന്നൂ പശ്ചിമേ ദിക്കുനോക്കി
സകലദുരിതജാലം തീർക്കുകെന്‍ ഭദ്രകാളീ
വിഗുണഹൃദയരാകും ഞങ്ങളെക്കൈവിടൊല്ലേ
എന്റെ ഇല്ലത്തിനടുത്തുള്ള ഞെരൂക്കാവ് അമ്പലത്തിലെ മൂര്‍ത്തികളെക്കുറിച്ചാണ് ഇത്. പ്രധാന പ്രതിഷ്ഠ വിഷ്ണുവാണ്. ശാസ്താവ്, ഗണപതി, ഭദ്രകാളി എന്നീ ഉപപ്രതിഷ്ഠകളും ഉണ്ട്. ഭദ്രകാളിയുടെ പ്രതിഷ്ഠ തെക്കെ ചുറ്റമ്പലത്തിന്റെ പടിഞ്ഞാറുവശത്ത്, പടിഞ്ഞാട്ട് ദര്‍ശനമായിട്ടാണ്.

No comments:
Post a Comment