പട്ടുകോണകമുടുത്തുനെറ്റിയിൽ
പൊട്ടുകുത്തിമുടികെട്ടിഭംഗിയിൽ
മുട്ടുകുത്തിനവനീതമൊക്കെയും
കട്ടുതിന്നുമൊരുകണ്ണനെത്തൊഴാം
കൊച്ചുപെണ്മകളെയോമനിച്ചിടാ-
തച്ഛനമ്മപെരുമാറി മോശമായ്
മെച്ചമായ തുകവാങ്ങിനാട്ടുകാർ-
ക്കിച്ഛപോലവളെവിറ്റുകശ്മലർ
എത്രയെത്രതവപൂജചെയ്തുഞാ-
നെത്രകോടിയുരുവിട്ടുനാമവും
അദ്രികന്യകപതേകനിഞ്ഞിടാ-
നെത്രനാളിവിടെ കാത്തിരിക്കണം?
കട്ടിയുള്ള മുനവച്ചപെൻസിലാ-
ലൊട്ടുഞാനെഴുതിവച്ചതൊക്കെയും
മായ്ച്ചുനിഷ്കരുണമിന്നു റബ്ബറാം
ഗുണ്ടതന്റെ വിളയാട്ടമിങ്ങനെ
വാമദേവ ജയ പാർവ്വതീപതേ
കാമവൈരി വിധുമൗലി ശങ്കരാ
ആമയങ്ങളകലുന്നതിന്നു നിൻ
നാമമന്ത്രമുരുവിട്ടിടുന്നു ഞാൻ
പൊട്ടുകുത്തിമുടികെട്ടിഭംഗിയിൽ
മുട്ടുകുത്തിനവനീതമൊക്കെയും
കട്ടുതിന്നുമൊരുകണ്ണനെത്തൊഴാം
കൊച്ചുപെണ്മകളെയോമനിച്ചിടാ-
തച്ഛനമ്മപെരുമാറി മോശമായ്
മെച്ചമായ തുകവാങ്ങിനാട്ടുകാർ-
ക്കിച്ഛപോലവളെവിറ്റുകശ്മലർ
എത്രയെത്രതവപൂജചെയ്തുഞാ-
നെത്രകോടിയുരുവിട്ടുനാമവും
അദ്രികന്യകപതേകനിഞ്ഞിടാ-
നെത്രനാളിവിടെ കാത്തിരിക്കണം?
കട്ടിയുള്ള മുനവച്ചപെൻസിലാ-
ലൊട്ടുഞാനെഴുതിവച്ചതൊക്കെയും
മായ്ച്ചുനിഷ്കരുണമിന്നു റബ്ബറാം
ഗുണ്ടതന്റെ വിളയാട്ടമിങ്ങനെ
വാമദേവ ജയ പാർവ്വതീപതേ
കാമവൈരി വിധുമൗലി ശങ്കരാ
ആമയങ്ങളകലുന്നതിന്നു നിൻ
നാമമന്ത്രമുരുവിട്ടിടുന്നു ഞാൻ
No comments:
Post a Comment