Wednesday, June 25, 2008

ഒരു ക്ഷണക്കത്ത്

വെള്ളപൂശിപ്പുതുക്കിയഷാപ്പിലെ-
ക്കള്ളുമോന്തിയ സര്‍വ്വകുടിയരും
ഒത്തുകൂടാനൊരുങ്ങുകയായിതാ
പുത്തനാമൊരുവര്‍ഷപ്പുലരിയില്

‍പണ്ടുകാലത്തു നിത്യമിവിടന്നു
മുണ്ടുമൂടിപ്പുതച്ചുകുടിച്ചവര്
‍വേലചെയ്തുദിനവും കുടിച്ചിട്ടു
കാലമാകാതെ ദേഹം വെടിഞ്ഞവര്

‍അക്കുടിയര്‍തന്‍ പേരിലായ്‌ തീര്‍ത്തതാ-
മിക്കടയുടെയുദ്ഘാടനമതും
അന്നുതന്നെ നടത്തുവാനാവുകില്‍
നന്നിതെന്നുനിനച്ചു ഞാന്‍ കൂട്ടരേ

കുറ്റമേറെയുണ്ടെങ്കിലും പണ്ടത്തെ
പറ്റുകാരനാണെന്ന നിലയിലായ്‌
നിങ്ങള്‍തന്‍ മഹനീയമാം സാന്നിദ്ധ്യ-
മിങ്ങുനല്‍കുവാന്‍ സാദരമോര്‍ക്കണം

ഇല്ലൊരുകുപ്പികള്ളുമോന്തീടുവാന്‍
തെല്ലുപോലും വക ചിലര്‍ക്കെങ്കിലും
വേണ്ടപോലെയവരെസ്സഹായിയ്ക്കാന്‍
കണ്ടു ഞാനീയവസരം നല്ലതായ്‌

പറ്റുതീര്‍ക്കണം പണ്ടത്തെയൊക്കെ കൈ-
പ്പറ്റിടേണം രസീതുകള്‍ കൂട്ടരേ
ഷാപ്പുടമയാം ഗോവിന്ദനെന്ന ഞാന്
‍ഒപ്പുവച്ചിതാശംസകള്‍ നേരുന്നു

6 comments:

Anonymous said...

kavitha nannayittundu.munpu vanna kavi thakalum vayichu.pazhaya vruth a nibaddhamaya kavithakalude aalanennu thonnunnu. eniyum ezhuthuka.samayam kittumbol, ee valluvanatte ashtagruhathiladdyante blog koodi vayikkuka.comment ezhuthuka.
http://wwwjalakam.blogspot.com

മാത്തൂരാൻ said...

nalla kavitha...
eniyum ezhuthoo..

unni mathoor

Kapli said...

എല്ലാവര്‍ക്കും നന്ദി

പുതിയ കവിതാരീതിയോണ് ഇണങ്ങാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മാധവിക്കുട്ടിയും പുതുശൈലിയില്‍ എഴുതിക്കണ്ടിട്ടുണ്ട്. എന്തോ എനിയ്ക്കതിന് കഴിഞ്ഞിട്ടില്ലിത്രനാളും

Anonymous said...
This comment has been removed by the author.
Balendu said...

kaLLu chennaalE kavitha varoo ennuNTO? paNTatthe kapLingaaTaneppOle crazy genius aaNennu varumO?

Kapli said...

അങ്ങനെയൊന്നും ഇല്ല ചന്ദ്രേട്ടാ. ഒരു ഐഡിയ കിട്ടി. അത് കവിതാരൂപത്തില്‍ ആക്കി അത്രയെയുള്ളു. ജീനിയസ്സ് ഒന്നും ഈ ജന്മം ആവും എന്ന് തോന്നുന്നില്ല.