ജീവിതസാഹചര്യങ്ങള്‍തന്‍ ഹേതുവാ-
യേവനുമാഗ്രഹപൂര്‍ത്തിലഭിയ്ക്കുവാന്
ആശിച്ചരീതിയില്‍ മുന്നോട്ടുപോയിടാന്‍
ക്ലേശമുണ്ടായിടാമെന്നു ധരിയ്ക്ക നാം
എന്നതുകൊണ്ടുനാമാകെത്തളരാതെ
മുന്നേറുക, താറുമാറാക്കിടാതിനി
ഏതുപ്രതികൂലസാഹചര്യത്തിലും
ഏതിനും നന്നായ് കൊടുക്കണം ശ്രദ്ധയും
ഇങ്ങിനെ വേണ്ടതുപോലെച്ചരിയ്ക്കുകില്
മങ്ങാതെയന്തസ്സു മാന്യതയെന്നിവ
നഷ്ടം വരുത്താതെ നമ്മുടെ ജീവിതം
കഷ്ടപ്പെടാതെപ്പടുത്തുയര്‍ത്താം ദൃഢം
മാനവരേതുനിലയിലാണെങ്കിലും
മാന്യരായ് കാണുവാനോര്‍ക്കണമേവരും
അങ്ങിനെച്ചെയ്യുകില്‍ നാമറിയാതെയായ്
തിങ്ങും മനുഷ്യത്വമുള്ളിലെല്ലായ്പ്പൊഴും
അംഗീകരിയ്ക്കണമാദരിച്ചീടണം
ഭംഗിവാക്കല്ലാതെ നന്മയുള്‍ക്കൊള്ളണം
ഈവിധമായി പ്രവര്‍ത്തനം ചെയ്യണം
നോവാതെകണ്ടുനന്നായ്പ്പെരുമാറണം
യേവനുമാഗ്രഹപൂര്‍ത്തിലഭിയ്ക്കുവാന്
ആശിച്ചരീതിയില്‍ മുന്നോട്ടുപോയിടാന്‍
ക്ലേശമുണ്ടായിടാമെന്നു ധരിയ്ക്ക നാം
എന്നതുകൊണ്ടുനാമാകെത്തളരാതെ
മുന്നേറുക, താറുമാറാക്കിടാതിനി
ഏതുപ്രതികൂലസാഹചര്യത്തിലും
ഏതിനും നന്നായ് കൊടുക്കണം ശ്രദ്ധയും
ഇങ്ങിനെ വേണ്ടതുപോലെച്ചരിയ്ക്കുകില്
മങ്ങാതെയന്തസ്സു മാന്യതയെന്നിവ
നഷ്ടം വരുത്താതെ നമ്മുടെ ജീവിതം
കഷ്ടപ്പെടാതെപ്പടുത്തുയര്‍ത്താം ദൃഢം
മാനവരേതുനിലയിലാണെങ്കിലും
മാന്യരായ് കാണുവാനോര്‍ക്കണമേവരും
അങ്ങിനെച്ചെയ്യുകില്‍ നാമറിയാതെയായ്
തിങ്ങും മനുഷ്യത്വമുള്ളിലെല്ലായ്പ്പൊഴും
അംഗീകരിയ്ക്കണമാദരിച്ചീടണം
ഭംഗിവാക്കല്ലാതെ നന്മയുള്‍ക്കൊള്ളണം
ഈവിധമായി പ്രവര്‍ത്തനം ചെയ്യണം
നോവാതെകണ്ടുനന്നായ്പ്പെരുമാറണം
No comments:
Post a Comment