താരങ്ങള്‍ ചന്ദനം ചാര്‍ത്തിയ രാത്രിത-
ന്നാലസ്യമേറ്റു കിടക്കുന്ന വേളയില്
ഞാനൊരു സ്വപ്നരഥത്തില്‍ക്കയറി നിന്‍---
ച്ചാരത്തു വന്നണഞ്ഞെന്നതു കണ്ടുവോ
ദൂരെയാകാശച്ചെരുവില്‍ നിലാവിനാല്
കാന്തിപരത്തുന്ന ചന്ദ്രനെപ്പോലവെ
പുഞ്ചിരിയോടെന്നെ രണ്ടുകൈനീട്ടി നീ-
യെന്നെവരവേല്‍ക്കുമെന്നു നിനച്ചു ഞാന്
കാലത്തെ സാക്ഷിയായ് നമ്മള്‍ പടുത്തൊരു
ബന്ധമാം നല്ല പനിനീര്‍ച്ചെടിയ്ക്കിതാ
നീറും മറവിതന്‍ മാരകമായിടും
പൊട്ടപ്പുഴുക്കുത്തു വീണെന്നു നിശ്ചയം
വീണുകൊഴിയുമാ റോസതന്‍ പൂവിന്റെ
നോവുമായ് നിന്നോടു കെഞ്ചിടുന്നിന്നു ഞാന്
നേരിട്ടു കാണുന്ന വേളയിലൊന്നിലും
തീരെത്തഴയാതെയോര്‍ക്കാന്‍ ശ്രമിയ്ക്കണേ
ന്നാലസ്യമേറ്റു കിടക്കുന്ന വേളയില്
ഞാനൊരു സ്വപ്നരഥത്തില്‍ക്കയറി നിന്‍---
ച്ചാരത്തു വന്നണഞ്ഞെന്നതു കണ്ടുവോ
ദൂരെയാകാശച്ചെരുവില്‍ നിലാവിനാല്
കാന്തിപരത്തുന്ന ചന്ദ്രനെപ്പോലവെ
പുഞ്ചിരിയോടെന്നെ രണ്ടുകൈനീട്ടി നീ-
യെന്നെവരവേല്‍ക്കുമെന്നു നിനച്ചു ഞാന്
കാലത്തെ സാക്ഷിയായ് നമ്മള്‍ പടുത്തൊരു
ബന്ധമാം നല്ല പനിനീര്‍ച്ചെടിയ്ക്കിതാ
നീറും മറവിതന്‍ മാരകമായിടും
പൊട്ടപ്പുഴുക്കുത്തു വീണെന്നു നിശ്ചയം
വീണുകൊഴിയുമാ റോസതന്‍ പൂവിന്റെ
നോവുമായ് നിന്നോടു കെഞ്ചിടുന്നിന്നു ഞാന്
നേരിട്ടു കാണുന്ന വേളയിലൊന്നിലും
തീരെത്തഴയാതെയോര്‍ക്കാന്‍ ശ്രമിയ്ക്കണേ
No comments:
Post a Comment