സന്ധ്യാസമയത്തു ഭദ്രദീപം തെളി-
ച്ചുച്ചത്തില്‍ നാമ ജപിയ്ക്കുന്ന കുട്ടികള്
ഭക്തിയോടെന്നും കഥ പറയുന്നൊരു
മുത്തശ്ശിയെയും വണങ്ങുന്ന കുട്ടികള്
എന്നുടെ ബാല്യത്തിലുണ്ടായിരുന്നിവ-
യെന്തൊരു ശാന്തതയായിരുന്നാ ദിനം
മുത്തശ്ശി ചൊല്ലും കഥ കേള്‍ക്കുവാനായി
നിത്യവും ചെന്നു മടിയിലിരുന്നു ഞാന്
ഇന്നത്തെ കുട്ടികള്‍, മാതാപിതാക്കളും
സന്ധ്യയ്ക്കു ടീവിതന്‍ മുന്നിലായല്ലയോ
മന്ത്രങ്ങള്‍ കേള്‍ക്കുവാന്‍ കുട്ടികള്‍ക്കിന്നൊരു
ഇന്റര്‍നെറ്റെന്നൊരു സൂത്രം മതിയെഡോ
ശാസ്ത്രം വളര്‍ന്നതു ഹേതുവാണോ ജന-
ക്കൂട്ടത്തിനിന്നു സമയമില്ലാത്തതോ
പണ്ടുനാം കണ്ടതാമാചാരമൊക്കെയും
വീണ്ടുമൊരുകുറി കാണുവാനാകുമോ
ച്ചുച്ചത്തില്‍ നാമ ജപിയ്ക്കുന്ന കുട്ടികള്
ഭക്തിയോടെന്നും കഥ പറയുന്നൊരു
മുത്തശ്ശിയെയും വണങ്ങുന്ന കുട്ടികള്
എന്നുടെ ബാല്യത്തിലുണ്ടായിരുന്നിവ-
യെന്തൊരു ശാന്തതയായിരുന്നാ ദിനം
മുത്തശ്ശി ചൊല്ലും കഥ കേള്‍ക്കുവാനായി
നിത്യവും ചെന്നു മടിയിലിരുന്നു ഞാന്
ഇന്നത്തെ കുട്ടികള്‍, മാതാപിതാക്കളും
സന്ധ്യയ്ക്കു ടീവിതന്‍ മുന്നിലായല്ലയോ
മന്ത്രങ്ങള്‍ കേള്‍ക്കുവാന്‍ കുട്ടികള്‍ക്കിന്നൊരു
ഇന്റര്‍നെറ്റെന്നൊരു സൂത്രം മതിയെഡോ
ശാസ്ത്രം വളര്‍ന്നതു ഹേതുവാണോ ജന-
ക്കൂട്ടത്തിനിന്നു സമയമില്ലാത്തതോ
പണ്ടുനാം കണ്ടതാമാചാരമൊക്കെയും
വീണ്ടുമൊരുകുറി കാണുവാനാകുമോ
3 comments:
varumO? illa.
varumo ennu chodichaal varumaayirikkum..urappillaa..bhoomi urundathaaya kaaranam chelappo aadye varaan saadhyatha und...pakshe nammude kaalathu undaakumo ennu samsayamanu....ippolum naamam japikkunna kuttikale chilayidangalil kaanavunnathaanu..vamsa naasam sambhavichittillya....sambhavikkaan pokunne ulloo...
അഭിപ്രായങ്ങള്‍ക്ക് നന്ദി
മാത്തൂരാനേ, വംശനാശം ഉണ്ടായിട്ടില്ല. ഇന്നുള്ള കുട്ടികള്‍ അധികവും ടി.വിയുടെ മുന്നിലാണ് എന്നേ പറഞ്ഞുള്ളു. പിന്നെ ഇന്റര്‍നെറ്റും.
Post a Comment