ഇന്നുകാണുന്നവസ്ഥയില്‍നിന്നുനാ-
മുന്നതിയിലേയ്ക്കെത്തുവാനായിട്ട്
താമസത്തിനുകാരണമീശനെ
നാമമാത്രമായോര്‍ക്കുകമൂലമാം
ദുഃഖമാലസ്യമുല്‍കണ്ഠസൂയവൈ-
രാഗ്യമൊക്കെയുണ്ടെല്ലാമനുജനും
ഇത്തരത്തിലുണ്ടാകും കുറവുകള്
മാറ്റിപുണ്യങ്ങളെത്രയും നേടുവാന്
പറ്റുമൗഷധമാണിന്നു പ്രാര്‍ത്ഥന
മറ്റുമാര്‍ഗ്ഗങ്ങളിത്രയും നല്‍കിടാ
ജീവിതമതെന്തെന്നാല്‍ പരമമാം
നിര്‍വൃതിയിലേയ്ക്കുള്ള മടക്കമാം
യാത്രവേറൊരു രീതിയിലാക്കുവാന്‍
സാദ്ധ്യമല്ല പ്രപഞ്ചത്തിലൊന്നിനും
ഈശ്വരീയമാമേതു വഴിയിലു-
മാശ്വസിയ്ക്കുവാനുള്ളതു പ്രാര്‍ത്ഥന
ശക്തമാകിയോരര്‍ത്ഥനയിച്ഛതന്‍-
ശക്തിയുമാണു പ്രാര്‍ത്ഥനയ്ക്കര്‍ത്ഥവും
ശാന്തമായിട്ടു ഘട്ടങ്ങളായിട്ടു-
മുന്നതിയിലേയ്ക്കെത്തുവാനേവരും
ശ്രദ്ധയോടെ നടത്തുന്നവിരാമ-
കൃത്യമാകുന്നു പ്രാര്‍ത്ഥനയെന്നത്
ദേവനേശുവും കൃഷ്ണനള്ളാഹുവുമാ-
ദിവ്യതയിലേയ്ക്കേവനേയും സദാ
എത്തുവാനായൊരൂര്‍ജ്ജം പകരുന്ന
സത്യമാകിയ സ്രോതസ്സു നിശ്ചയം
നിത്യതയെപ്പുണരുവാന്‍ നിങ്ങളു-
മൊത്തുകൂടുവില്‍ പ്രാര്‍ത്ഥന ചെയ്യുവിന്‍
മുന്നതിയിലേയ്ക്കെത്തുവാനായിട്ട്
താമസത്തിനുകാരണമീശനെ
നാമമാത്രമായോര്‍ക്കുകമൂലമാം
ദുഃഖമാലസ്യമുല്‍കണ്ഠസൂയവൈ-
രാഗ്യമൊക്കെയുണ്ടെല്ലാമനുജനും
ഇത്തരത്തിലുണ്ടാകും കുറവുകള്
മാറ്റിപുണ്യങ്ങളെത്രയും നേടുവാന്
പറ്റുമൗഷധമാണിന്നു പ്രാര്‍ത്ഥന
മറ്റുമാര്‍ഗ്ഗങ്ങളിത്രയും നല്‍കിടാ
ജീവിതമതെന്തെന്നാല്‍ പരമമാം
നിര്‍വൃതിയിലേയ്ക്കുള്ള മടക്കമാം
യാത്രവേറൊരു രീതിയിലാക്കുവാന്‍
സാദ്ധ്യമല്ല പ്രപഞ്ചത്തിലൊന്നിനും
ഈശ്വരീയമാമേതു വഴിയിലു-
മാശ്വസിയ്ക്കുവാനുള്ളതു പ്രാര്‍ത്ഥന
ശക്തമാകിയോരര്‍ത്ഥനയിച്ഛതന്‍-
ശക്തിയുമാണു പ്രാര്‍ത്ഥനയ്ക്കര്‍ത്ഥവും
ശാന്തമായിട്ടു ഘട്ടങ്ങളായിട്ടു-
മുന്നതിയിലേയ്ക്കെത്തുവാനേവരും
ശ്രദ്ധയോടെ നടത്തുന്നവിരാമ-
കൃത്യമാകുന്നു പ്രാര്‍ത്ഥനയെന്നത്
ദേവനേശുവും കൃഷ്ണനള്ളാഹുവുമാ-
ദിവ്യതയിലേയ്ക്കേവനേയും സദാ
എത്തുവാനായൊരൂര്‍ജ്ജം പകരുന്ന
സത്യമാകിയ സ്രോതസ്സു നിശ്ചയം
നിത്യതയെപ്പുണരുവാന്‍ നിങ്ങളു-
മൊത്തുകൂടുവില്‍ പ്രാര്‍ത്ഥന ചെയ്യുവിന്‍
3 comments:
ദുഃഖമാലസ്യമുല്‍കണ്ഠസൂയവൈ-
രാഗ്യമൊക്കെയുണ്ടെല്ലാമനുജനും
anujanu maathram?!
by the by what is the meaning of "sooya".
ideas are fine. the craft can improve a lot.
ദുഃഖം, ആലസ്യം ഉല്‍കണ്ഠ, അസൂയ, വൈരാഗ്യം ഇതൊക്കെ എല്ലാ മനുജനും ഉണ്ട് എന്നാണ് ഉദ്ദേശിച്ചത്
അഭിപ്രായങ്ങള്‍ക്ക് നന്ദി. തിരുത്തലുകള്‍ക്ക് ശ്രമമുണ്ടെങ്കിലും മുഴുവനും ശരിയാവുന്നില്ല
Post a Comment