മാക്ടാപിളര്ന്നു പിരിഞ്ഞുപോയേറെപേര്
കൂട്ടായ്മയില്ലാതെയായെന്നു നിശ്ചയം
വേണുതിലകനെന്നുള്ളാമഹാരഥര്
കാണുന്നു തമ്മില്ക്കലഹിച്ചുനില്പ്പതും
രാഷ്ട്രീയമാണെങ്കിലേറെക്കടുത്തതായ്
കഷ്ടത്തിലായതു പാവം ജനങ്ങളും
ഇഷ്ടത്തിനൊത്തു ഭരിയ്ക്കുന്നു മന്ത്രിമാര്‍
ദുഷ്ടത്തരത്തിന്നറുതിയില്ലാതെയായ്
സ്വാമിമാര്‍ ദുര്‍മ്മന്ത്രവാദികള്‍ ദൈവീക-
വേഷം ധരിച്ചുനടപ്പവര് കൂടുതല്‍
തട്ടിപ്പു ദുഷ്ടത്തരങ്ങളാല്ജ്ജീവിതം
കെട്ടിപ്പടുക്കുന്ന കാഴ്ചകാണാം
ഹര്ത്താല്പ്പണിമുടക്കെന്നിവയായിട്ടു
പേര്‍ത്തും വലഞ്ഞു ജനങ്ങളെന്നും
ആഹാരസാധനമിന്ധനം നാണ്യവും
ഓഹരിയ്ക്കെല്ലാം വിലക്കയറ്റം
എങ്ങിനെയീവിധം മുന്നോട്ടുപോയിടും
മുങ്ങിക്കുളിച്ചുകപടത്തരങ്ങളില്
ഈശ്വരന്‍തന്നുടെ നാടെന്ന പേരിനെ
മോശമാക്കീടിനാന് നാട്ടുകാര്‍, കഷ്ടമായ്
കൂട്ടായ്മയില്ലാതെയായെന്നു നിശ്ചയം
വേണുതിലകനെന്നുള്ളാമഹാരഥര്
കാണുന്നു തമ്മില്ക്കലഹിച്ചുനില്പ്പതും
രാഷ്ട്രീയമാണെങ്കിലേറെക്കടുത്തതായ്
കഷ്ടത്തിലായതു പാവം ജനങ്ങളും
ഇഷ്ടത്തിനൊത്തു ഭരിയ്ക്കുന്നു മന്ത്രിമാര്‍
ദുഷ്ടത്തരത്തിന്നറുതിയില്ലാതെയായ്
സ്വാമിമാര്‍ ദുര്‍മ്മന്ത്രവാദികള്‍ ദൈവീക-
വേഷം ധരിച്ചുനടപ്പവര് കൂടുതല്‍
തട്ടിപ്പു ദുഷ്ടത്തരങ്ങളാല്ജ്ജീവിതം
കെട്ടിപ്പടുക്കുന്ന കാഴ്ചകാണാം
ഹര്ത്താല്പ്പണിമുടക്കെന്നിവയായിട്ടു
പേര്‍ത്തും വലഞ്ഞു ജനങ്ങളെന്നും
ആഹാരസാധനമിന്ധനം നാണ്യവും
ഓഹരിയ്ക്കെല്ലാം വിലക്കയറ്റം
എങ്ങിനെയീവിധം മുന്നോട്ടുപോയിടും
മുങ്ങിക്കുളിച്ചുകപടത്തരങ്ങളില്
ഈശ്വരന്‍തന്നുടെ നാടെന്ന പേരിനെ
മോശമാക്കീടിനാന് നാട്ടുകാര്‍, കഷ്ടമായ്
3 comments:
ഹ ഹ കൊള്ളാം!
:)
എല്ലാവര്ക്കും നന്ദി
Post a Comment