സ്വര്ഗ്ഗകവാടത്തിന് മുന്നിലായ് ചെന്ന-
പ്പോളന്തിച്ചു ഞാനന്നു നിന്നുപോയി
ഭംഗികൊണ്ടല്ലതിന്‍ മേന്മകൊണ്ട-
ല്ലതിന് രൂപം നിറമതുകൊണ്ടുമല്ല
കണ്ടു ഞാനാവോളമാളുകള്‍ മുന്നിലായ്
നില്പതു കണ്ടെന്റെ കണ്ണുതള്ളി
ഗുണ്ടകള്‍, തെണ്ടികള്, കള്ളുകുടിയരും
കട്ടവര്‍, നല്ലനുണയരേയും
ഇങ്ങനെയല്ല പ്രതീക്ഷിച്ചിരുന്ന-
തിക്കൂട്ടര്‍ നരകത്തിലാവുമെന്നും
വേദന തിന്നു സഹിയ്ക്കാതെ വന്നവര്‍
വാവിട്ടു കേഴുന്ന കാഴ്ചയാണ്
ശങ്കയാല്‍ ചോദിച്ചു ദൈവത്തിനോടു ഞാ-
നെന്താണിതിന്റെ പൊരുളറിയാന്‍
ഇത്രയും തെറ്റുകാരെങ്ങിനെ വന്നെത്തി
തെറ്റുപിണഞ്ഞിതോ ദൈവത്തിനും
മൂകരായെന്തേയിരിപ്പിതു സര്‍വ്വരും
ആശ്വാസവാക്കൊന്നുമോതിടാതെ
കുട്ടിപറഞ്ഞവര്‍ ഞെട്ടിയിരിപ്പാണു-
ഒട്ടും പ്രതീക്ഷിച്ചിതില്ല നിന്നെ
പ്പോളന്തിച്ചു ഞാനന്നു നിന്നുപോയി
ഭംഗികൊണ്ടല്ലതിന്‍ മേന്മകൊണ്ട-
ല്ലതിന് രൂപം നിറമതുകൊണ്ടുമല്ല
കണ്ടു ഞാനാവോളമാളുകള്‍ മുന്നിലായ്
നില്പതു കണ്ടെന്റെ കണ്ണുതള്ളി
ഗുണ്ടകള്‍, തെണ്ടികള്, കള്ളുകുടിയരും
കട്ടവര്‍, നല്ലനുണയരേയും
ഇങ്ങനെയല്ല പ്രതീക്ഷിച്ചിരുന്ന-
തിക്കൂട്ടര്‍ നരകത്തിലാവുമെന്നും
വേദന തിന്നു സഹിയ്ക്കാതെ വന്നവര്‍
വാവിട്ടു കേഴുന്ന കാഴ്ചയാണ്
ശങ്കയാല്‍ ചോദിച്ചു ദൈവത്തിനോടു ഞാ-
നെന്താണിതിന്റെ പൊരുളറിയാന്‍
ഇത്രയും തെറ്റുകാരെങ്ങിനെ വന്നെത്തി
തെറ്റുപിണഞ്ഞിതോ ദൈവത്തിനും
മൂകരായെന്തേയിരിപ്പിതു സര്‍വ്വരും
ആശ്വാസവാക്കൊന്നുമോതിടാതെ
കുട്ടിപറഞ്ഞവര്‍ ഞെട്ടിയിരിപ്പാണു-
ഒട്ടും പ്രതീക്ഷിച്ചിതില്ല നിന്നെ
2 comments:
വളരെ നന്നായിട്ടുണ്ട് . കവിയെ കണ്ട് മറ്റവര് മൌനികളാകുന്നത് ഏറ്റവും ഇഷ്ടപ്പെട്ടു. ഇനിയും എഴുതൂ .
ഉത്തേജനവും പ്രോത്സാഹനവും ലഭിയ്ക്കുന്ന അഭിപ്രായങ്ങള്‍ക്ക് നന്ദി.
Post a Comment