അന്നൊരു സായംസന്ധ്യതന്നിലാമുറ്റത്തായി
നിന്നുഞാന്‍ മനസ്സിലെ നീറുന്ന വ്യഥയുമായ്
എന്നരികത്തെത്തിയെന്‍പ്രിയപ്രാണേശ്വരി
പിന്നെയെന്മുഖത്തേയ്ക്കു നോക്കി പുഞ്ചിരിയോടെ
എന്തിനു വൃഥാ കാന്താ മൌനമായിരിയ്ക്കുന്നു
ചിന്തിപ്പതെന്തേയെന്നെന്നോടു ചൊല്ലീടാമോ
ശാന്തമായ് സ്വസ്ഥമായി കണ്ണുകളടച്ചിട്ട്
സന്തതം ദേവീസ്തോത്രമുരുവിട്ടോളു ഹൃത്തില്‍
അന്നൊരുനാളില്‍ കാവ്യദേവത മുറ്റത്തെത്തി
നിന്നപ്പോള്‍ ദേവീസ്തുതി തുണയായ് ഭവിച്ചില്ലേ
നിന്നുടെയടുത്തെത്തി ആനന്ദമേകാനായി
വന്നതു മറന്നുപോയെന്നുണ്ടോ പ്രാണേശ്വരാ
നാവിലും, തൂലികതന്‍ തുമ്പിലും കടലാസ്സില്‍
ഭാവങ്ങള്‍ നിറഞ്ഞതാം ശീലുകളായി മാറാന്‍
ആവോളമനുഗ്രഹം തന്നിടും ജഗന്മാതാ-
ദേവിയെബ്ഭജിച്ചോളു നിഷ്ഫലമാവില്ലൊന്നും
നിന്നുഞാന്‍ മനസ്സിലെ നീറുന്ന വ്യഥയുമായ്
എന്നരികത്തെത്തിയെന്‍പ്രിയപ്രാണേശ്വരി
പിന്നെയെന്മുഖത്തേയ്ക്കു നോക്കി പുഞ്ചിരിയോടെ
എന്തിനു വൃഥാ കാന്താ മൌനമായിരിയ്ക്കുന്നു
ചിന്തിപ്പതെന്തേയെന്നെന്നോടു ചൊല്ലീടാമോ
ശാന്തമായ് സ്വസ്ഥമായി കണ്ണുകളടച്ചിട്ട്
സന്തതം ദേവീസ്തോത്രമുരുവിട്ടോളു ഹൃത്തില്‍
അന്നൊരുനാളില്‍ കാവ്യദേവത മുറ്റത്തെത്തി
നിന്നപ്പോള്‍ ദേവീസ്തുതി തുണയായ് ഭവിച്ചില്ലേ
നിന്നുടെയടുത്തെത്തി ആനന്ദമേകാനായി
വന്നതു മറന്നുപോയെന്നുണ്ടോ പ്രാണേശ്വരാ
നാവിലും, തൂലികതന്‍ തുമ്പിലും കടലാസ്സില്‍
ഭാവങ്ങള്‍ നിറഞ്ഞതാം ശീലുകളായി മാറാന്‍
ആവോളമനുഗ്രഹം തന്നിടും ജഗന്മാതാ-
ദേവിയെബ്ഭജിച്ചോളു നിഷ്ഫലമാവില്ലൊന്നും
No comments:
Post a Comment