നിറഞ്ഞ സൌഭാഗ്യം ലഭിച്ചിടാനായി
കുറച്ചുകാലമാ പ്രവാസിയായിടാന്‍
നിറഞ്ഞ കണ്ണുകള്‍ തുടച്ചു മെല്ലവെ
ചെറിയ ബാഗുമായ് പടിയിറങ്ങവെ
നരച്ച താടിയും കുഴിഞ്ഞ കണ്ണുമാ-
യരികില്‍ നില്‍ക്കുമാ പ്രിയപിതാവിനെ
നിറഞ്ഞസ്നേഹമോടടുത്തു വന്നെന്റെ
നിറുകയില്‍ മുത്തം തരുന്നൊരമ്മയെ
ഒരിയ്ക്കലെങ്കിലും മനസ്സിലോര്‍ക്കുവാന്‍
പറഞ്ഞിടുന്നതാം പ്രിയസതീര്‍ത്ഥ്യരെ
തിരിഞ്ഞുനോക്കിഞാനകന്നുപോകുമ്പോ-
ളറിഞ്ഞിടാതെന്റെ മനസ്സു നൊന്തുപോയ്
വരണ്ടഭൂമിയിലുയര്‍ന്ന സൌധത്തില്‍
നിറച്ചുമാളുകള്‍ക്കിടയിലായി ഞാന്‍
പരിമിതികള്‍ തന്‍ നടുവിലെപ്പോഴും
പരാതിചൊല്ലുവാന്‍ കഴിഞ്ഞിടാതെയും
ഒരുപറ്റം സ്വാര്ത്ഥമതികള്‍ തന്നാജ്ഞ
പരിഭവമില്ലാതനുസരിച്ചു ഞാന്‍
കരകാണാത്തതാം കടലിനിക്കരെ
കരിഞ്ഞുപോയെന്റെ മധുരസ്വപ്നങ്ങള്‍
അതികഠിനമായ് പണിയെടുത്തിട്ടു
പതിവായിത്തന്നെപ്പണമയച്ചുഞാന്‍
പതിച്ചുനല്‍കിയെന്‍ വിലപ്പെട്ടതെല്ലാം
മതിയാകുന്നില്ല കൊടുത്തതൊന്നുമേ
ഉയര്‍ന്ന സൌധങ്ങള്‍ പടുത്തുയര്‍ത്തിയെന്‍
പ്രിയതമ, മാതാപിതാക്കള്‍, മക്കളും
സുഖിച്ചുവാഴവേയൊരിയ്ക്കലെങ്കിലെന്‍-
മുഖമൊന്നുകാണാന്‍ തിരക്കിയില്ലവര്‍
ഒടുവില്‍ വൃദ്ധനായവശതകളില്‍
പിടഞ്ഞു വേദനയനുഭവിയ്ക്കവെ
തിരിഞ്ഞുനോക്കുവാനൊരുത്തരുമില്ല
പരിഹാസത്തിന്റെ ശരങ്ങള്‍ മാത്രമായ്
പ്രവാസിയായതോ കുടുംബത്തെക്കുറി-
ച്ചവസാനം വരെ മനസ്സിലോര്‍ത്തതോ
ഇവിടെയല്ലലില്‍ കഴിയുമ്പോഴൊന്നും
അവസാനമിതുഗതിയെന്നോര്‍ത്തീലാ.
ഇതെന്റെ മിത്രമാം രവിയുടെ കഥ-
യതുകേട്ടെന്നുടെ മിഴികളീറനായ്
ഇതാണു നമ്മുടെ പ്രവാസികളുടെ
കദനമെങ്കിലെന്‍ വിധിയിതാവുമോ
ഉറച്ചുഞാന്‍ വൃദ്ധസദനത്തിലൊരു
മുറിയെടുത്തിടാനവസാനത്തേയ്ക്കായ്
അറിയുന്നുഞാനുമതുമില്ലെങ്കിലി-
ന്നുറപ്പായി തെണ്ടിത്തിരിയുക ഫലം
കുറച്ചുകാലമാ പ്രവാസിയായിടാന്‍
നിറഞ്ഞ കണ്ണുകള്‍ തുടച്ചു മെല്ലവെ
ചെറിയ ബാഗുമായ് പടിയിറങ്ങവെ
നരച്ച താടിയും കുഴിഞ്ഞ കണ്ണുമാ-
യരികില്‍ നില്‍ക്കുമാ പ്രിയപിതാവിനെ
നിറഞ്ഞസ്നേഹമോടടുത്തു വന്നെന്റെ
നിറുകയില്‍ മുത്തം തരുന്നൊരമ്മയെ
ഒരിയ്ക്കലെങ്കിലും മനസ്സിലോര്‍ക്കുവാന്‍
പറഞ്ഞിടുന്നതാം പ്രിയസതീര്‍ത്ഥ്യരെ
തിരിഞ്ഞുനോക്കിഞാനകന്നുപോകുമ്പോ-
ളറിഞ്ഞിടാതെന്റെ മനസ്സു നൊന്തുപോയ്
വരണ്ടഭൂമിയിലുയര്‍ന്ന സൌധത്തില്‍
നിറച്ചുമാളുകള്‍ക്കിടയിലായി ഞാന്‍
പരിമിതികള്‍ തന്‍ നടുവിലെപ്പോഴും
പരാതിചൊല്ലുവാന്‍ കഴിഞ്ഞിടാതെയും
ഒരുപറ്റം സ്വാര്ത്ഥമതികള്‍ തന്നാജ്ഞ
പരിഭവമില്ലാതനുസരിച്ചു ഞാന്‍
കരകാണാത്തതാം കടലിനിക്കരെ
കരിഞ്ഞുപോയെന്റെ മധുരസ്വപ്നങ്ങള്‍
അതികഠിനമായ് പണിയെടുത്തിട്ടു
പതിവായിത്തന്നെപ്പണമയച്ചുഞാന്‍
പതിച്ചുനല്‍കിയെന്‍ വിലപ്പെട്ടതെല്ലാം
മതിയാകുന്നില്ല കൊടുത്തതൊന്നുമേ
ഉയര്‍ന്ന സൌധങ്ങള്‍ പടുത്തുയര്‍ത്തിയെന്‍
പ്രിയതമ, മാതാപിതാക്കള്‍, മക്കളും
സുഖിച്ചുവാഴവേയൊരിയ്ക്കലെങ്കിലെന്‍-
മുഖമൊന്നുകാണാന്‍ തിരക്കിയില്ലവര്‍
ഒടുവില്‍ വൃദ്ധനായവശതകളില്‍
പിടഞ്ഞു വേദനയനുഭവിയ്ക്കവെ
തിരിഞ്ഞുനോക്കുവാനൊരുത്തരുമില്ല
പരിഹാസത്തിന്റെ ശരങ്ങള്‍ മാത്രമായ്
പ്രവാസിയായതോ കുടുംബത്തെക്കുറി-
ച്ചവസാനം വരെ മനസ്സിലോര്‍ത്തതോ
ഇവിടെയല്ലലില്‍ കഴിയുമ്പോഴൊന്നും
അവസാനമിതുഗതിയെന്നോര്‍ത്തീലാ.
ഇതെന്റെ മിത്രമാം രവിയുടെ കഥ-
യതുകേട്ടെന്നുടെ മിഴികളീറനായ്
ഇതാണു നമ്മുടെ പ്രവാസികളുടെ
കദനമെങ്കിലെന്‍ വിധിയിതാവുമോ
ഉറച്ചുഞാന്‍ വൃദ്ധസദനത്തിലൊരു
മുറിയെടുത്തിടാനവസാനത്തേയ്ക്കായ്
അറിയുന്നുഞാനുമതുമില്ലെങ്കിലി-
ന്നുറപ്പായി തെണ്ടിത്തിരിയുക ഫലം
1 comment:
ഹൃഷ്യേട്ടാ.... കെങ്കേമായിട്ടുണ്ടേ....!!!!
Post a Comment