കാര്യങ്ങള്‍ ചെയ്‌വാന്‍ മടി തോന്നിടുമ്പോള്
കാണുന്നു മര്‍ത്യന്‍ പല കാരണങ്ങള്
കഷ്ടം വെറും മോഹനചിന്തമാത്രം
കിട്ടീടുകില്ലാത്മസുഖം ധരിയ്ക്ക
ആത്മാഭിമാനം തരി തീണ്ടിടാത്ത
മാലോകരീരീതി തെരഞ്ഞെടുപ്പൂ
തന്റേടവും നിഷ്ഠയുമുള്ള കൂട്ടര്
ചെയ്യേണ്ട കാര്യങ്ങള്‍ മുറയ്ക്കു ചെയ്യും
ചെയ്യുന്ന കാര്യത്തിലവര്‍ക്കു തെല്ലും
തെറ്റില്ലയെന്നുള്ള വിവക്ഷയില്ല
തെറ്റെന്നു തോന്നുന്നതു നേരെയാക്കാന്
ഒട്ടും മടിച്ചീടുകയില്ല നൂനം
പരാജയം നേരിടുമെന്നുവന്നാല്
പറഞ്ഞിടാന്‍ ന്യായമനേകമുണ്ടാം
പലപ്പൊഴും തെറ്റുകള്‍ പറ്റിയാലും
പുറത്തുചൊല്ലുന്നതു വേറെയാവും
പാളിച്ചയില്ലാത്തൊരു കര്‍മ്മമെല്ലാം
പാരാതെ ചെയ്തീടുകയല്ലെ നല്ലൂ
ന്യായീകരിച്ചുള്ളൊരു വാര്‍ത്തയെല്ലാം
നേരേ പുറത്തേയ്ക്കു കളഞ്ഞുകൊള്ളു
ചെയ്യേണ്ട കാര്യങ്ങള്‍ മടിച്ചിടാതെ
ചെയ്തീടുവിന്‍ ശ്രദ്ധകൊടുത്തു നന്നായ്
കൂടും സുഖം തൃപ്തിയുമെന്നുവേണ്ടാ
കാട്ടീടുകില്ലീര്‍ഷ ജനങ്ങളൊന്നും
No comments:
Post a Comment