Wednesday, June 13, 2012

ഗുരുപുരേശാഷ്ടകം

ഹൃദയനായകം രാധികാപ്രിയം
നടനമോഹനം രാമസോദരം
യദുകുലോത്തമം മഞ്ജുളാർച്ചിതം
ഗുരുമരുത്പുരാധീശമാശ്രയേ

അരുണവന്ദിതം സുന്ദരാനനം
വരുണസേവിതം ശോകനാശനം
മുരഹരം പ്രഭും ശ്രീപതിം ഹരിം
ഗുരുമരുത്പുരാധീശമാശ്രയേ

കലിയുഗപ്രഭും രുഗ്മിണീപതിം
കലുഷനാശനം സൗഖ്യദായകം
കമലലോചനം പാർത്ഥസാരഥിം
ഗുരുമരുത്പുരാധീശമാശ്രയേ

ഉരഗശായിനം ദേവകീസുതം 
ധരണിപാലനം ഭക്തരക്ഷണം
ദുരിതനാശനം മോക്ഷദായകം
ഗുരുമരുത്പുരാധീശമാശ്രയേ

സുരഗണാർച്ചിതം ചക്രധാരിണം
സരസിജോദരം നന്ദനന്ദനം
പരമപൂരുഷം കംസമർദ്ദനം
ഗുരുമരുത്പുരാധീശമാശ്രയേ

അമിതവിക്രമം ദുഷ്ടനാശനം
പതിതപാവനം ദ്വാരകേശ്വരം
ഭുവനനായകം ഗോപബാലകം
ഗുരുമരുത്പുരാധീശമാശ്രയേ

ഒരുവിധത്തിലും നിന്മുഖത്തിലെ-
ച്ചിരി നുകര്ന്നി ടാതില്ലയെൻ ദിനം
അരിയ നിന്‍ വരം തന്നെ ജീവിതം
ഗുരുമരുത്പുരാധീശമാശ്രയേ !!!

അരികിലെത്തിയെൻ ദുഃഖമൊക്കെയും
ഗരുഡവാഹനാ നീക്കിടേണമേ
അരിനിപാതമേല്ക്കാതെയെപ്പൊഴും
ഗുരുമരുത്പുരാധീശകാക്കണേ

1 comment:

Nisha said...

ഏതൊരു ഗുരുവായൂരപ്പ ഭക്തന്റെയും മനസ്സില്‍ നിറയുന്ന വിചാരവികാരങ്ങളെ വളരെ മനോഹരമായി ഈ വാക്കുകളില്‍ നിറച്ചിരിയ്ക്കുന്നു... തുടര്‍ന്നും ഇത്തരം ഉത്തമമായ സൃഷ്ടികള്‍ പ്രതീക്ഷിയ്ക്കുന്നു!

എല്ലാ ഭാവുകങ്ങളും നേരുന്നു...