കാര്യങ്ങള്‍ ചെയ്‌വാന്‍ മടി തോന്നിടുമ്പോള്
കാണുന്നു മര്‍ത്യന്‍ പല കാരണങ്ങള്
കഷ്ടം വെറും മോഹനചിന്തമാത്രം
കിട്ടീടുകില്ലാത്മസുഖം ധരിയ്ക്ക
ആത്മാഭിമാനം തരി തീണ്ടിടാത്ത
മാലോകരീരീതി തെരഞ്ഞെടുപ്പൂ
തന്റേടവും നിഷ്ഠയുമുള്ള കൂട്ടര്
ചെയ്യേണ്ട കാര്യങ്ങള്‍ മുറയ്ക്കു ചെയ്യും
ചെയ്യുന്ന കാര്യത്തിലവര്‍ക്കു തെല്ലും
തെറ്റില്ലയെന്നുള്ള വിവക്ഷയില്ല
തെറ്റെന്നു തോന്നുന്നതു നേരെയാക്കാന്
ഒട്ടും മടിച്ചീടുകയില്ല നൂനം
പരാജയം നേരിടുമെന്നുവന്നാല്
പറഞ്ഞിടാന്‍ ന്യായമനേകമുണ്ടാം
പലപ്പൊഴും തെറ്റുകള്‍ പറ്റിയാലും
പുറത്തുചൊല്ലുന്നതു വേറെയാവും
പാളിച്ചയില്ലാത്തൊരു കര്‍മ്മമെല്ലാം
പാരാതെ ചെയ്തീടുകയല്ലെ നല്ലൂ
ന്യായീകരിച്ചുള്ളൊരു വാര്‍ത്തയെല്ലാം
നേരേ പുറത്തേയ്ക്കു കളഞ്ഞുകൊള്ളു
ചെയ്യേണ്ട കാര്യങ്ങള്‍ മടിച്ചിടാതെ
ചെയ്തീടുവിന്‍ ശ്രദ്ധകൊടുത്തു നന്നായ്
കൂടും സുഖം തൃപ്തിയുമെന്നുവേണ്ടാ
കാട്ടീടുകില്ലീര്‍ഷ ജനങ്ങളൊന്നും
Wednesday, April 9, 2008
ചിതറിയ സംഭാഷണങ്ങള്‍
പറഞ്ഞാലൊടുങ്ങാത്ത കാര്യങ്ങള്‍ ചൊല്ലി
മനുഷ്യന്‍ വൃഥാ തന്റെ കാലം കഴിപ്പൂ
അതില്‍നിന്നുമെത്രയ്ക്കുലാഭം ലഭിയ്ക്കുന്ന-
തിന്‍ കാര്യമാരും നിരൂപിയ്ക്കയില്ലാ
ഗുണം തീരെയില്ലാത്ത ഭാഷ്യങ്ങളല്ലേ
കണക്കില്‍ കവിഞ്ഞിന്നുരയ്ക്കുന്നു കഷ്ടം
വിഷംപോലെയുള്ളില്‍പ്പതിച്ചാലസഹ്യ-
പ്പെടുത്തും തരം വാക്യമോതായ്ക നല്ലൂ
കുശുമ്പും കുനുഷ്ടും നിറഞ്ഞുള്ളതാകില്‍
കുശാലം ചിലര്‍ക്കങ്ങു കേള്‍ക്കുന്നതിഷ്ടം
തരം കിട്ടിടുന്നോരു നേരത്തിലെല്ലാം
തരം താണ വൃത്താന്തമോതാന്‍ തിടുക്കം.
കഥിയ്ക്കുന്ന കാര്യത്തിലില്ലാ മഹത്വം!
പിഴയ്ക്കുതെപ്പോഴിതാരാനുമോര്‍ത്തോ?
പരന്‍ കേട്ടു തെറ്റിദ്ധരിച്ചോരു കാര്യം
വിളമ്പുന്നൊരല്‍പ്പം പൊലിപ്പിച്ചു തന്നെ.
ചിലര്‍ക്കേറുമേറെ പ്രിയം തന്റെയായി-
പ്പെരുപ്പിച്ചു ചൊല്ലാന്‍ പരന്‍ ചൊന്ന കാര്യം
സ്ഥിരം ഭള്ളുചൊല്ലുന്ന കൂട്ടര്‍ക്കിതൊക്കെ
വെറും വാക്പ്രയോഗത്തിനുള്ളോരുപായം
മഹാത്മാക്കളായുള്ളവര്‍ ചൊല്‍വതെല്ലാം
മഹത്വങ്ങളേറു കാര്യങ്ങള്‍ മാത്രം
വെറും മര്‍ത്ത്യരായുള്ള നമ്മള്‍ക്കിതെല്ലാം
വെറുംവാക്കുതന്നേയതില്‍ കാമ്പു കാണാ
പിഴപ്പാതിരിപ്പാനുപായങ്ങളേറെ
പണിപ്പാടുകൂടാതെയോതിത്തരാം കേള്
അനാവശ്യമായിട്ടു കാര്യം വിളമ്പാ-
തിരിക്കില്‍ സുഖം, തെറ്റു പറ്റീടുകില്ല
മനുഷ്യന്‍ വൃഥാ തന്റെ കാലം കഴിപ്പൂ
അതില്‍നിന്നുമെത്രയ്ക്കുലാഭം ലഭിയ്ക്കുന്ന-
തിന്‍ കാര്യമാരും നിരൂപിയ്ക്കയില്ലാ
ഗുണം തീരെയില്ലാത്ത ഭാഷ്യങ്ങളല്ലേ
കണക്കില്‍ കവിഞ്ഞിന്നുരയ്ക്കുന്നു കഷ്ടം
വിഷംപോലെയുള്ളില്‍പ്പതിച്ചാലസഹ്യ-
പ്പെടുത്തും തരം വാക്യമോതായ്ക നല്ലൂ
കുശുമ്പും കുനുഷ്ടും നിറഞ്ഞുള്ളതാകില്‍
കുശാലം ചിലര്‍ക്കങ്ങു കേള്‍ക്കുന്നതിഷ്ടം
തരം കിട്ടിടുന്നോരു നേരത്തിലെല്ലാം
തരം താണ വൃത്താന്തമോതാന്‍ തിടുക്കം.
കഥിയ്ക്കുന്ന കാര്യത്തിലില്ലാ മഹത്വം!
പിഴയ്ക്കുതെപ്പോഴിതാരാനുമോര്‍ത്തോ?
പരന്‍ കേട്ടു തെറ്റിദ്ധരിച്ചോരു കാര്യം
വിളമ്പുന്നൊരല്‍പ്പം പൊലിപ്പിച്ചു തന്നെ.
ചിലര്‍ക്കേറുമേറെ പ്രിയം തന്റെയായി-
പ്പെരുപ്പിച്ചു ചൊല്ലാന്‍ പരന്‍ ചൊന്ന കാര്യം
സ്ഥിരം ഭള്ളുചൊല്ലുന്ന കൂട്ടര്‍ക്കിതൊക്കെ
വെറും വാക്പ്രയോഗത്തിനുള്ളോരുപായം
മഹാത്മാക്കളായുള്ളവര്‍ ചൊല്‍വതെല്ലാം
മഹത്വങ്ങളേറു കാര്യങ്ങള്‍ മാത്രം
വെറും മര്‍ത്ത്യരായുള്ള നമ്മള്‍ക്കിതെല്ലാം
വെറുംവാക്കുതന്നേയതില്‍ കാമ്പു കാണാ
പിഴപ്പാതിരിപ്പാനുപായങ്ങളേറെ
പണിപ്പാടുകൂടാതെയോതിത്തരാം കേള്
അനാവശ്യമായിട്ടു കാര്യം വിളമ്പാ-
തിരിക്കില്‍ സുഖം, തെറ്റു പറ്റീടുകില്ല
Subscribe to:
Posts (Atom)