നല്ലവരായെത്രെ വാണീടുകെങ്കിലും
ഇല്ലാതിരിയ്ക്കില്ല ശത്രുക്കളോര്‍ക്കണം
ചിന്തകളെപ്പൊഴും ശത്രുസംഹാരവു-
മന്ത്യം വരെ സുഖത്തോടെ വസിയ്ക്കലും
എത്രപേരോര്‍ത്തിടും സൌമ്യഭാവത്തിനാല്‍
ശത്രുതാഭാവമകറ്റി ജനത്തിനെ
മിത്രമായ് മാറ്റി ഒരിയ്ക്കലും മായാത്ത
ചിത്രം മനസ്സില്‍ പതിഞ്ഞു കണ്ടീടുവാന്‍?
പോരിനു നാന്ദി കുറിയ്ക്കുന്നതിന്നുടെ
കാരണം ചൊല്ലുകില്‍ നിസ്സാരമായിടും
ചിന്തിച്ചുകാര്യങ്ങള്‍ ചെയ്തുവെന്നാകിലോ
സന്താപമില്ലാതെ വാഴുവാനായിടും
വൈദഗ്ധ്യമല്‍പവും വേണ്ട മനുഷ്യനു
വിദ്വേഷിയായ് പെരുമാറി ജീവിയ്ക്കുവാന്‍
വ്യക്തിത്വവും സ്നേഹസമ്പൂര്‍ണ്ണമാകിയ
ശക്തിയും കൂടിയെ തീരു നന്നായിടാന്‍
എന്തുകൊണ്ടാണു ക്ഷമിയ്ക്കുവാനൊട്ടുമേ
സന്തോഷമില്ലാതിരിയ്ക്കുവാന്‍ കാരണം
അര്‍ഹരല്ലേതുമേ ശത്രുക്കളാണവ-
രെന്നേ പറഞ്ഞിടു കൂടുതലാളുകള്‍
ഓര്‍ക്കുക നല്ലതാണെപ്പൊഴും കാര്യമായ്
ചേര്‍ക്കണം ചിത്തത്തില്‍ സൌഹൃദം നാള്‍ക്കുനാള്‍
ഇങ്ങനെയൊക്കെ നാം നല്ലതു ചെയ്കിലോ
ചങ്ങാതിമാരാക്കി മാറ്റിടാം ശത്രുവെ
ഇല്ലാതിരിയ്ക്കില്ല ശത്രുക്കളോര്‍ക്കണം
ചിന്തകളെപ്പൊഴും ശത്രുസംഹാരവു-
മന്ത്യം വരെ സുഖത്തോടെ വസിയ്ക്കലും
എത്രപേരോര്‍ത്തിടും സൌമ്യഭാവത്തിനാല്‍
ശത്രുതാഭാവമകറ്റി ജനത്തിനെ
മിത്രമായ് മാറ്റി ഒരിയ്ക്കലും മായാത്ത
ചിത്രം മനസ്സില്‍ പതിഞ്ഞു കണ്ടീടുവാന്‍?
പോരിനു നാന്ദി കുറിയ്ക്കുന്നതിന്നുടെ
കാരണം ചൊല്ലുകില്‍ നിസ്സാരമായിടും
ചിന്തിച്ചുകാര്യങ്ങള്‍ ചെയ്തുവെന്നാകിലോ
സന്താപമില്ലാതെ വാഴുവാനായിടും
വൈദഗ്ധ്യമല്‍പവും വേണ്ട മനുഷ്യനു
വിദ്വേഷിയായ് പെരുമാറി ജീവിയ്ക്കുവാന്‍
വ്യക്തിത്വവും സ്നേഹസമ്പൂര്‍ണ്ണമാകിയ
ശക്തിയും കൂടിയെ തീരു നന്നായിടാന്‍
എന്തുകൊണ്ടാണു ക്ഷമിയ്ക്കുവാനൊട്ടുമേ
സന്തോഷമില്ലാതിരിയ്ക്കുവാന്‍ കാരണം
അര്‍ഹരല്ലേതുമേ ശത്രുക്കളാണവ-
രെന്നേ പറഞ്ഞിടു കൂടുതലാളുകള്‍
ഓര്‍ക്കുക നല്ലതാണെപ്പൊഴും കാര്യമായ്
ചേര്‍ക്കണം ചിത്തത്തില്‍ സൌഹൃദം നാള്‍ക്കുനാള്‍
ഇങ്ങനെയൊക്കെ നാം നല്ലതു ചെയ്കിലോ
ചങ്ങാതിമാരാക്കി മാറ്റിടാം ശത്രുവെ